Cricket

വിജയ് ഹസാരെ ട്രോഫി; ഛത്തീസ്ഗഡിനെയും മറികടന്ന് കേരളത്തിന്റെ കുതിപ്പ്

അഞ്ച് വിക്കറ്റ് സിജോമോന്‍ ജോസഫ് വീഴ്ത്തിയിരുന്നു.

വിജയ് ഹസാരെ ട്രോഫി; ഛത്തീസ്ഗഡിനെയും മറികടന്ന് കേരളത്തിന്റെ കുതിപ്പ്
X


രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരേ കേരളത്തിന് ജയം. അഞ്ച് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. ഛത്തീസ്ഗഡ് മുന്നോട്ട് വച്ച 190 റണ്‍സ് ലക്ഷ്യം കേരളം 34.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.രോഹന്‍ കുന്നുമല്‍(36),മുഹമ്മദ് അസ്ഹറുദ്ദീന്‍ (45), വിനൂപ് മനോഹരന്‍ (54), സിജോമോന്‍ (27), വിഷ്ണു വിനോദ് (26) എന്നിവര്‍ കേരളത്തിനായി മികച്ച ബാറ്റിങ് കാഴ്ചവച്ചു. നേരത്തെ ഛത്തിസ്ഗഡിന്റെ അഞ്ച് വിക്കറ്റ് സിജോമോന്‍ ജോസഫ് വീഴ്ത്തിയിരുന്നു.




Next Story

RELATED STORIES

Share it