- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാക് താരം ഉമര്‍ അക്മലിന് മൂന്നുവര്‍ഷം വിലക്ക്
വാതുവയ്പ്പുകാര്‍ സമീപിച്ചത് ക്രിക്കറ്റ് ബോര്‍ഡിനെ യഥാസമയം അറിയിക്കാത്തതിനെ തുടര്‍ന്നാണ് ശിക്ഷ. പാക് ക്രിക്കറ്റ് ബോര്‍ഡാണ് വിലക്ക് വിധിച്ചത്.
കറാച്ചി: പാകിസ്താന്‍ സ്റ്റാര്‍ ബാറ്റ്സ്മാന്‍ ഉമര്‍ അക്മലിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് മൂന്ന് വര്‍ഷത്തെ വിലക്ക്. വാതുവയ്പ്പുകാര്‍ സമീപിച്ചത് ക്രിക്കറ്റ് ബോര്‍ഡിനെ യഥാസമയം അറിയിക്കാത്തതിനെ തുടര്‍ന്നാണ് ശിക്ഷ. പാക് ക്രിക്കറ്റ് ബോര്‍ഡാണ് വിലക്ക് വിധിച്ചത്. നേരത്തെ അഴിമതി വിരുദ്ധ കോടതി അക്മലിനെ ഫെബ്രുവരിയില്‍ താല്‍ക്കാലികമായി ക്രിക്കറ്റില്‍നിന്ന് വിലക്കിയിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡിന് വിഷമത്തിലാക്കുന്ന തീരുമാനമാണിതെന്നും എന്നാല്‍ വാതുവയ്പ്പുകാര്‍ സമീപിച്ചാല്‍ അത് ഉടന്‍ അറിയിക്കാത്തത് വലിയ തെറ്റാണെന്നും പിസിബി അഴിമതി വിരുദ്ധ സ്‌ക്വാഡിന്റെ ഡയറ്കടര്‍ ആസിഫ് മുഹമ്മദ് അറിയിച്ചു.
വാതുവയ്പ്പുകാര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് വിധിയെന്ന് അദ്ദേഹം വ്യക്തമാക്കി. 2009ല്‍ 19ാം വയസ്സിലാണ് അക്മല്‍ പാകിസ്താനുവേണ്ടി അരങ്ങേറ്റം കുറിച്ചത്. രാജ്യത്തിന് വേണ്ടി 16 ടെസ്റ്റുകളും 121 ഏകദിനങ്ങളും 84 ട്വന്റി-20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. കോച്ച് മിക്കി ആര്‍തുറെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് 2017ല്‍ അക്മലിനെ മൂന്ന് മല്‍സരങ്ങളില്‍നിന്ന് പാകിസ്താന്‍ വിലക്കിയിരുന്നു. തുടര്‍ന്ന് 2019ല്‍ താരത്തെ വീണ്ടും ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.
RELATED STORIES
താനൂരില്‍ മാതാവിനെയും മകളെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍...
10 Dec 2024 5:45 PM GMTഎപിജെ കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം ഡോ : സലാഹുദ്ദീന്
10 Dec 2024 5:40 PM GMTകാണാതായ പതിനാലുകാരിയെ ഹൈദരാബാദില്‍ കണ്ടെത്തി; കുട്ടി വിവാഹിത, പിതാവും...
10 Dec 2024 3:01 AM GMTമലപ്പുറത്ത് കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം : നിരവധി പേര്‍ക്ക്...
9 Dec 2024 10:01 AM GMTമലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ഥി മരിച്ചു
8 Dec 2024 7:10 AM GMTഎസ്ഡിപിഐ വഖ്ഫ്-മദ്രസ സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു
6 Dec 2024 11:41 AM GMT