Cricket

വനിതാ പ്രമീയര്‍ ലീഗില്‍ നിന്ന് രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പിന്മാറി

വനിതാ പ്രമീയര്‍ ലീഗില്‍ നിന്ന് രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പിന്മാറി
X

മുംബൈ: ജനുവരി 9ന് ആരംഭിക്കുന്ന വനിതാ പ്രമീയര്‍ ലീഗിന്റെ ഇത്തവണത്തെ സീസണില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ എല്ലിസ് പെറിയും അന്നബെല്‍ സതര്‍ലാന്‍ഡും കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഇരുവരും ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയാണ് താരങ്ങളുടെ പിന്മാറ്റം.

റോയല്‍ ചലഞ്ചേഴ്‌സിനും ഡല്‍ഹി ക്യാപ്പിറ്റല്‍സിനും ഇത് തിരിച്ചടിയാകും. ഡല്‍ഹി ക്യാപ്പിറ്റല്‍സ് അന്നബെലിന് പകരമായി ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ അലാന കിങ്ങിനെ ടീമിലെടുത്തിട്ടുണ്ട്. 60 ലക്ഷം രൂപയ്ക്കാണ് അലാന കിങ്ങിനെ ഡല്‍ഹി ടീമിലെത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ യുപി വാരിയേഴ്‌സിനു വേണ്ടി കളിച്ച താരമാണ് അന്നബെല്‍. 27 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 27 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. അതേസമയം എല്ലിസ് പെറിക്കു പകരം സയാലി സത്ഘരെയെ ആര്‍സിബി ടീമിലെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ നാലു അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പടെ 372 റണ്‍സ് അടിച്ചെടുത്ത താരമാണ് എല്ലിസ് പെറി.






Next Story

RELATED STORIES

Share it