Cricket

ജൂലന്‍ ഗോസ്വാമിക്ക് പരമ്പര നേട്ടത്തോടെ മടക്കം

ഇംഗ്ലണ്ടില്‍ ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ ടീമാണ് ഇന്ത്യ.

ജൂലന്‍ ഗോസ്വാമിക്ക് പരമ്പര നേട്ടത്തോടെ മടക്കം
X


ലോര്‍ഡ്‌സ്: ഇന്ത്യന്‍ വനിതാ പേസ് ഇതിഹാസം ജൂലന്‍ ഗോസ്വാമിയുടെ ക്രിക്കറ്റ് കരിയറിന് വിരാമം. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന മൂന്നാം ഏകദിനവും ജയിച്ച് പരമ്പര നേട്ടത്തോടെയാണ് ജൂലന് സഹതാരങ്ങള്‍ യാത്രയപ്പ് നല്‍കിയത്. നീണ്ട കാലമായി മോശം ഫോമിനെ തുടര്‍ന്ന് ജൂലന്‍ ടീമിന് പുറത്തായിരുന്നു. തുടര്‍ന്ന് താരത്തിന് ബിസിസിഐ വിരമിക്കല്‍ മല്‍സരം നല്‍കുകയായിരുന്നു. അലിസെ കാപ്‌സെയുടെ വിക്കറ്റും നേടിയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ താരം ലോര്‍ഡ്‌സില്‍ നിന്ന് പടിയിറങ്ങിയത്. മല്‍സരത്തില്‍ ഇന്ത്യ 16 റണ്‍സിന്റെ ജയമാണ് നേടിയത്. മൂന്ന് മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു. ഇംഗ്ലണ്ടില്‍ ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ ടീമാണ് ഇന്ത്യ.

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരങ്ങളെല്ലാം ജൂലന് ആശംസകള്‍ നേര്‍ന്നു.




Next Story

RELATED STORIES

Share it