ഒരു ചെറിയ ആഘോഷം; ഉമ്രാന്‍ മാലിഖിനെ അഭിനന്ദിച്ച് ഇര്‍ഫാന്‍ പഠാന്‍
ഇര്‍ഫാന്‍ തന്നെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു.

മുംബൈ: കഴിഞ്ഞ ദിവസമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജമ്മു കശ്മീര്‍ താരം ഉമ്രാന്‍ മാലിഖ്് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇന്ന് മാലിഖ് ചെറിയ ഒരാഘോഷവും നടത്തി.തന്റെ ജമ്മു കശ്മീര്‍ ടീമിന്റെ മുന്‍ ഉപദേഷ്ടാവായിരുന്ന ഇര്‍ഫാന്‍ പത്താനുമൊത്ത് താരം കേക്ക് മുറിച്ചാണ് സന്തോഷം പങ്കുവച്ചത്. ഇരുവര്‍ക്കും ഒപ്പം ജമ്മുകശ്മീരിന്റെ തന്നെ മറ്റൊരു താരമായ അബ്ദുല്‍ സമദും ഉണ്ടായിരുന്നു. സമദും ഹൈദരാബാദ് താരമാണ്. ടീമിന്റെ ഉപദേഷ്ടാവായ സമയത്താണ് ഇര്‍ഫാന്‍ ഉമ്രാന്റെ കഴിവ് കണ്ടെത്തിയതും താരത്തിന് പ്രത്യേക പരിശീലനം നല്‍കിയതും. തന്റെ കരിയറിനെ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിത്വമാണ് ഇര്‍ഫാന്‍ പത്താനെന്ന് നിരവധി അഭിമുഖത്തില്‍ ഉമ്രാന്‍ വ്യക്തമാക്കിയിരുന്നു. ഒരു ചെറിയ ആഘോഷം എന്ന തലക്കെട്ടോടെ ഇര്‍ഫാന്‍ തന്നെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു.
A tiny Celebration … #debut 🇮🇳 #UmranMalik pic.twitter.com/OzSBRoaRVZ
— Irfan Pathan (@IrfanPathan) May 23, 2022
RELATED STORIES
ഖത്തറിലെ കറുത്ത കുതിരകള്ക്കെതിരേ ബ്രസീല്‍ ഇറങ്ങുന്നു; കസിമറോ...
25 March 2023 2:32 PM GMTപനാമയ്ക്കെതിരായ മല്‍സരം; ആഘോഷമാക്കി അര്‍ജന്റീന; മെസ്സിക്ക് ഗോള്‍
24 March 2023 4:41 AM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; റെക്കോഡ്; മാര്‍ട്ടിന്‍സിന് കീഴില്‍...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള്‍ കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന്‍ എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്‍ഡോയും ദേശീയ ടീമുകള്‍ക്കൊപ്പം; മല്‍സരങ്ങള്‍ 23ന്...
21 March 2023 5:35 AM GMT