Cricket

ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരായ ഭീഷണിയെത്തിയത് ഇന്ത്യയില്‍നിന്നെന്ന് പാകിസ്താന്‍

സിംഗപ്പൂരിന്റെ ഐപി വിലാസം കാണിക്കുന്ന വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) ഉപയോഗിച്ച് ഇന്ത്യയില്‍നിന്നുള്ള അനുബന്ധ ഉപകരണത്തില്‍ നിന്നാണ് ഇമെയില്‍ അയച്ചതെന്ന് പാകിസ്താന്‍ വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് ചൗധരി ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരായ ഭീഷണിയെത്തിയത് ഇന്ത്യയില്‍നിന്നെന്ന് പാകിസ്താന്‍
X

ഇസ്‌ലാമാബാദ്: ഉദ്ഘാടന മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ന്യൂസിലാന്റ് ക്രിക്കറ്റ് പര്യടനം ഉപേക്ഷിക്കാന്‍ ഇടയാക്കിയ ഇമെയില്‍ ഭീഷണി എത്തിയത് ഇന്ത്യയില്‍നിന്നാണെന്ന ഗുരുതര ആരോപണവുമായി പാകിസ്താന്‍.

തങ്ങളുടെ ക്രിക്കറ്റ് ടീമിന് ഒരു പ്രത്യേക സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭീഷണി സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവയ്ക്കാതെ ന്യൂസിലന്റ് പാകിസ്താന്‍ പര്യടനം റദ്ദാക്കിയത്. ന്യൂസിലാന്‍ഡിന്റെ അപ്രതീക്ഷിത പിന്‍മാറ്റം രാജ്യത്ത് അന്താരാഷ്ട്ര മല്‍സരങ്ങള്‍ പുനരാരംഭിക്കാനുള്ള പാകിസ്താന്റെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു.

ന്യൂസിലന്‍ഡിനു പിന്നാലെ ഇംഗ്ലണ്ടും പര്യടനങ്ങള്‍ നിര്‍ത്തിവച്ചത് പാക് ക്രിക്കറ്റ് ബോര്‍ഡിന് കനത്ത നഷ്ടമാണ് വരുത്തി വച്ചത്. സിംഗപ്പൂരിന്റെ ഐപി വിലാസം കാണിക്കുന്ന വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) ഉപയോഗിച്ച് ഇന്ത്യയില്‍നിന്നുള്ള അനുബന്ധ ഉപകരണത്തില്‍ നിന്നാണ് ഇമെയില്‍ അയച്ചതെന്ന് പാകിസ്താന്‍ വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് ചൗധരി ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ഭാര്യയ്ക്ക് ലഭിച്ച വധഭീഷണി ഉള്‍കൊള്ളുന്ന ഇമെയില്‍ ഉള്‍പ്പെടെ സെപ്റ്റംബര്‍ 11 ന് പാക്കിസ്ഥാനില്‍ എത്തുന്നതിന് മുമ്പെ ന്യൂസിലാന്‍ഡ് താരങ്ങള്‍ക്ക് ഭീഷണി ഇമെയിലുകള്‍ ലഭിച്ചിരുന്നതായി ചൗധരി പറഞ്ഞു.പാകിസ്താന്റെ പ്രാഥമിക അന്വേഷണത്തില്‍ ഗപ്റ്റിലിന്റെ ഭാര്യക്ക് ഒരു ഇമെയില്‍ അയച്ച ഉപകരണം ഇന്ത്യയിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന മന്ത്രി വ്യക്തമാക്കി.വിഷയം അന്വേഷിക്കാന്‍ പാകിസ്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും ചൗധരി പറഞ്ഞു.'ഇത് അന്താരാഷ്ട്ര ക്രിക്കറ്റിനെതിരായ പ്രചാരണമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നു,' ചൗധരി പറഞ്ഞു.

അതേസമയം, കളിക്കാരുടെ മാനസികവും ശാരീരികവുമായ ക്ഷേമം ചൂണ്ടിക്കാട്ടി ഒക്ടോബറില്‍ നടത്താനിരുന്ന പാകിസ്താനിലെ പുരുഷ-വനിതാ ടീമുകളുടെ പര്യടനം ഇംഗ്ലണ്ട് നിര്‍ത്തിവച്ചു.

Next Story

RELATED STORIES

Share it