Cricket

സഞ്ജു സാംസണെ മാര്‍ച്ച് 16ന് സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സഞ്ജു സാംസണെ മാര്‍ച്ച് 16ന് സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും
X

തിരുവനന്തപുരം: ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമംഗവും ടൂര്‍ണമെന്റിലെ മികച്ച താരവുമായ സഞ്ജു സാംസണെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 16ന് തിങ്കളാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹിമാന്‍ അദ്ധ്യക്ഷനാകും. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.

ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍ ഉള്‍പ്പെടെ സഞ്ജുവിന്റെ തുടര്‍ച്ചയായ ബാറ്റിങ്ങ് മികവാണ് കിരീടം നേടാന്‍ സഹായിച്ചത്. ഇടക്കാലത്ത് മോശം ഫോമിലായിരുന്ന മലയാളി താരത്തിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ലോകകപ്പ്. സഞ്ജുവിനുള്ള സ്വീകരണം ഗംഭീരമാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് കായികവകുപ്പിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തുന്നത്.

Next Story

RELATED STORIES

Share it