Cricket

സ്ഥിരതയില്ലായ്മ; സഞ്ജുവിനെതിരേ ഗവാസ്‌കറും ഗംഭീറും

ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാത്തതിന് കാരണമെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി

സ്ഥിരതയില്ലായ്മ; സഞ്ജുവിനെതിരേ ഗവാസ്‌കറും ഗംഭീറും
X


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ആര്‍സിബിക്കെതിരായ മല്‍സരത്തിലും ഫോം കണ്ടെത്താത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണിനെതിരേ മുന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കറും ഗൗതം ഗംഭീറും. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയാണ് താരത്തിന്റെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാത്തതിന് കാരണമെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. ഒരു മല്‍സരത്തില്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവച്ചാല്‍ തുടര്‍ മല്‍സരങ്ങളില്‍ സഞ്ജുവിന് അത് തുടരാന്‍ കഴിയാറില്ല. ഐപിഎല്ലിലും ഇന്ത്യന്‍ ടീമിന്റെ മല്‍സരത്തിലും ഇതാണ് സ്ഥിതി. കഴിഞ്ഞ ഐപിഎല്ലിലും താരം ഇത്തരത്തിലാണ് കളിച്ചത്. സഞ്ജു സ്വയം ഇതില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഗവാസ്‌കര്‍ ചൂണ്ടികാട്ടി.


നേരത്തെ സഞ്ജുവിന്റെ ഇന്നിങ്‌സിനെ വാനോളം പുകഴ്ത്തിയ ഗംഭീറും താരത്തിന്റെ സ്ഥിരതയില്ലായ്മയെക്കുറിച്ച് വ്യക്തമാക്കി. പല താരങ്ങള്‍ക്കും ഇങ്ങനെ സംഭവിക്കാറുണ്ട്. എന്നാല്‍ ആവറേജ് നിലനിര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ സഞ്ജുവിന് ഇതിന് കഴിയുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it