Cricket

ഐപിഎല്‍; തബ്രൈസ് ഷംസി രാജസ്ഥാന്‍ റോയ്ല്‍സിന് സ്വന്തം

ജോസ് ബട്‌ലര്‍ക്ക് പകരം ഗ്ലെന്‍ ഫിലിപ്പ്‌സിനെയും രാജസ്ഥാന്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഐപിഎല്‍; തബ്രൈസ് ഷംസി രാജസ്ഥാന്‍ റോയ്ല്‍സിന് സ്വന്തം
X


കേപ്ടൗണ്‍: ട്വന്റി-20 ബൗളിങില്‍ ലോക ഒന്നാം റാങ്കുകാരനായ ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ആന്‍ഡ്രൂ ടൈയ്ക്ക് പകരമാണ് ഷംസിയെ റോയല്‍സ് കരസ്ഥമാക്കിയത്. 39 ട്വന്റി-20 മല്‍സരങ്ങളില്‍ താരം 45 വിക്കറ്റ് നേടിയിട്ടുണ്ട്.2016ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഷംസി കളിച്ചിട്ടുണ്ട്. അന്ന് താരത്തിന് ടീമില്‍ കാര്യമായ സാന്നിധ്യം പുലര്‍ത്താനായില്ല. ദി ഹണ്ട്രഡ്‌സിലും താരം മികവ് പ്രകടിപ്പിച്ചിരുന്നു. ടീമില്‍ നിന്ന് പിന്‍മാറിയ ജോസ് ബട്‌ലര്‍ക്ക് പകരം ഗ്ലെന്‍ ഫിലിപ്പ്‌സിനെയും രാജസ്ഥാന്‍ സ്വന്തമാക്കിയിട്ടുണ്ട്.

അതിനിടെ കാനെ വില്ല്യംസണ് പകരം ജോര്‍ജ്ജ് ഗാര്‍ട്ടണെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെത്തിച്ചു.








Next Story

RELATED STORIES

Share it