Cricket

ട്വന്റി-20 ലോകകപ്പ്: തീരുമാനം തിങ്കളാഴ്ചയെന്ന് പി സി ബി ചെയര്‍മാന്‍; കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാക് ടീം

ട്വന്റി-20 ലോകകപ്പ്: തീരുമാനം തിങ്കളാഴ്ചയെന്ന് പി സി ബി ചെയര്‍മാന്‍; കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാക് ടീം
X

ദുബായ്: ട്വന്റി-20 ലോകകപ്പില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം തിങ്കളാഴ്ച (ഫെബ്രുവരി 2) പ്രഖ്യാപിക്കുമെന്ന് പി സി ബി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി. വെള്ളിയാഴ്ച ഇത് സംബന്ധിച്ച തീരുമാനം അറിയിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.

പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായി പി സി ബി അധികൃതര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്ക് ശേഷം പാകിസ്താന്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഫെബ്രുവരി 2 ന് (തിങ്കളാഴ്ച) അറിയിക്കാമെന്ന് പി സി ബി അധികൃതര്‍ വ്യക്തമാക്കി.ഐ സി സിയുമായി നല്ല ബന്ധം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് പ്രത്യേക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പി സി ബി നല്‍കിയെന്നാണ് വിവരം.

അതേസമയം, പാകിസ്താന്‍ ക്യാപറ്റന്‍ സല്‍മാന്‍ അലി ആഘയുടെ നേതൃത്വത്തിലുള്ള സംഘം കൊളംബോയിലേക്കുള്ള യാത്രക്കായി വിമാന ടിക്കറ്റ് ബുക്കിങ് ചെയ്തിട്ടുണ്ട്. മല്‍സരം ബഹിഷ്‌ക്കരിച്ചാല്‍ ഐ സി സിയുടെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നത് കൊണ്ട് തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പാകിസ്താന്‍ പിന്മാറില്ലെന്നാണ് റിപോര്‍ട്ടുകള്‍.




Next Story

RELATED STORIES

Share it