Latest News

വിദ്യാര്‍ഥി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് ബന്ധുക്കള്‍; നീറ്റ് വിദ്യാര്‍ഥിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍

വിദ്യാര്‍ഥി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് ബന്ധുക്കള്‍; നീറ്റ് വിദ്യാര്‍ഥിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍
X

പട്‌ന: നീറ്റ് വിദ്യാര്‍ഥിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഈ കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചുവരികയാണ്.

കഴിഞ്ഞമാസമാണ് നീറ്റ് വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദിവസങ്ങളോളം കോമയിലായിരുന്ന വിദ്യാര്‍ഥി ഒടുക്കം ജനുവരി 11ന് മരണത്തിനു കീഴടങ്ങി.

എന്നാല്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്നും അത് മറച്ചുവയ്ക്കാനാണ് അധികൃതരുടെ ശ്രമമെന്നും വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പോലിസും ഇക്കാര്യം മറച്ചുവയ്ക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. നിലവില്‍ കേസുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it