Latest News

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായതായി റിപോര്‍ട്ട്

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായതായി റിപോര്‍ട്ട്
X

ഇറാന്‍: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായതായി വിവരം. ഇസ്ഫഹാന്‍, നടാന്‍സ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളില്‍ ഇറാന്‍ പുതിയ മേല്‍ക്കൂരയടക്കം നിര്‍മ്മിച്ചതായാണ് റിപോര്‍ട്ടുകള്‍. ജൂണില്‍ ഇസ്രായേലും ഇറാനും തമ്മില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തിനുശേഷം ബോംബിട്ട് നശിപ്പിച്ച ആണവ കേന്ദ്രങ്ങളില്‍ നടക്കുന്ന ആദ്യത്തെ പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനമാണിത് .

പുതിയ ആണവ നിര്‍മ്മാണത്തിന് സൗകര്യമൊരുക്കുന്നതിനേക്കാള്‍, അവശിഷ്ടങ്ങള്‍ക്കടിയില്‍ കുഴിച്ചിട്ടിരിക്കുന്ന സെന്‍സിറ്റീവ് ഉപകരണങ്ങളും യുറേനിയം ശേഖരവും സംരക്ഷിക്കുക എന്നതായിരിക്കാം ഈ മേല്‍ക്കൂരകളുടെ ഉദ്ദേശ്യമെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. പ്ലാനറ്റ് ലാബ്‌സ് പിബിസിയാണ് ഈ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

Next Story

RELATED STORIES

Share it