Cricket

അനായാസം ദക്ഷിണാഫ്രിക്ക; ബംഗ്ലാദേശിന് വീണ്ടും തോല്‍വി

റബാദെ, നോര്‍ട്ട്‌ജെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും ഷംസി രണ്ട് വിക്കറ്റും നേടി

അനായാസം ദക്ഷിണാഫ്രിക്ക; ബംഗ്ലാദേശിന് വീണ്ടും തോല്‍വി
X


അബുദബി: ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമി ഫൈനല്‍ ബെര്‍ത്തിനരികെ. ഇന്ന് ഗ്രൂപ്പ് ഒന്നില്‍ നടന്ന മല്‍സരത്തില്‍ 84 റണ്‍സ് ലക്ഷ്യം ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു(13.3 ഓവര്‍). ജയത്തോടെ ഗ്രൂപ്പില്‍ ഇംഗ്ലണ്ടിന് താഴെ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തി. ബവുമാ(31*), വാന്‍ ഡെര്‍ ഡുസന്‍ (22), ഡീകോക്ക് (16) എന്നിവരാണ് പ്രോട്ടീസിനായി രണ്ടക്കം കടന്നവര്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 18.2 ഓവറില്‍ 84 റണ്‍സിന് പുറത്തായി. മെഹ്ദി ഹസ്സന്‍ (27), ലിറ്റണ്‍ ദാസ് (24) എന്നിവരാണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍മാര്‍. റബാദെ, നോര്‍ട്ട്‌ജെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും ഷംസി രണ്ട് വിക്കറ്റും നേടി ബംഗ്ലാദേശിനെ പിടിച്ച് കെട്ടുകയായിരുന്നു.




Next Story

RELATED STORIES

Share it