Cricket

വീണ്ടും നാണംകെട്ട് ബംഗ്ലാദേശ്; ഓസിസിന് എട്ട് വിക്കറ്റ് ജയം

ഓസ്‌ട്രേലിയക്കായി ആരോണ്‍ ഫിഞ്ച് 40 ഉം വാര്‍ണര്‍ 18ഉം റണ്‍സ് നേടി.

വീണ്ടും നാണംകെട്ട് ബംഗ്ലാദേശ്; ഓസിസിന് എട്ട് വിക്കറ്റ് ജയം
X


ദുബയ്: ട്വന്റി-20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ വമ്പന്‍ ജയവുമായി ഓസ്‌ട്രേലിയ. 74 എന്ന ചെറിയ ലക്ഷ്യം വെറും 6.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസിസ് പിന്‍തുടര്‍ന്നു. എട്ട് വിക്കറ്റിന്റെ ജയത്തോടെ ഓസിസ് സെമി പ്രതീക്ഷ സജീവമാക്കി. ഓസ്‌ട്രേലിയക്കായി ആരോണ്‍ ഫിഞ്ച്് 40 ഉം വാര്‍ണര്‍ 18ഉം റണ്‍സ് നേടി. ജയത്തോടെ ഓസിസ് ഇംഗ്ലണ്ടിനെ താഴെ രണ്ടാം സ്ഥാനത്തെത്തി.


നേരത്തെ അഞ്ച് വിക്കറ്റെടുത്ത ആഡം സാംബയാണ് ബംഗ്ലാ നിരയെ പിടിച്ചുകെട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് 15 ഓവറിലാണ് ഓസിസ് അവസാനിപ്പിച്ചത്.


മുഹമ്മദ് നെയിം (17), മുഹമ്മദുള്ള (16), ഷമീം ഹൊസെയ്ന്‍ (19) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്. 19 റണ്‍സ് വിട്ടുകൊടുത്താണ് സാംബ അഞ്ച് വിക്കറ്റ് നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.




Next Story

RELATED STORIES

Share it