Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ഉത്തപ്പ അടിച്ചെടുത്തു; ഡല്‍ഹിയെ തകര്‍ത്ത് കേരളം

കഴിഞ്ഞ മല്‍സരത്തിലെ സൂപ്പര്‍ ഹീറോ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇന്ന് റണ്ണൊന്നുമെടുക്കാതെ പുറത്തായി.

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ഉത്തപ്പ അടിച്ചെടുത്തു; ഡല്‍ഹിയെ തകര്‍ത്ത് കേരളം
X


മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ വിജയകുതിപ്പ് തുടരുന്നു. അപരാജിതരായി നീങ്ങിയ ഡല്‍ഹിയെ ആണ് കേരളം ഇന്ന് തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ആറ് വിക്കറ്റിനാണ് കേരളത്തിന്റെ ജയം.ഡല്‍ഹി ഉയര്‍ത്തിയ 212 റണ്‍സ് ഒരോവര്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ കേരളം പിന്‍തുടര്‍ന്നു. റോബിന്‍ ഉത്തപ്പയും (91), വിഷ്ണു വിനോദും (71) ചേര്‍ന്നാണ് കേരളത്തിന്റെ ജയം എളുപ്പമാക്കിയത്. 54 പന്തില്‍ എട്ട് സിക്‌സറിന്റെ അകമ്പടിയിലാണ് ഉത്തപ്പ 91 റണ്‍സെടുത്തത്. 38 പന്തില്‍ അഞ്ച് സിക്‌സര്‍ പറത്തിയാണ് വിഷ്ണു വിനോദ് 71 റണ്‍സെടുത്തത്. കഴിഞ്ഞ മല്‍സരത്തിലെ സൂപ്പര്‍ ഹീറോ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇന്ന് റണ്ണൊന്നുമെടുക്കാതെ പുറത്തായി. സഞ്ജു സാംസ്ണ്‍ 16 റണ്‍സെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (77), ലലിത് യാദവ്(52), ഹിമന്ത് സിങ് (26), അഞ്ജു റാവത്ത് (27) എന്നിവരുടെ ബാറ്റിങ് ആണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. കേരളത്തിനായി ശ്രീശാന്ത് രണ്ടും കെ എം ആസിഫ്, എസ് മിഥുന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.



Next Story

RELATED STORIES

Share it