Cricket

ഇന്ത്യന്‍ താരങ്ങള്‍ക്ക് പാകിസ്താനെതിരേ കളിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു; ബിസിസിഐയുടെ നിര്‍ബന്ധത്തിന് താരങ്ങള്‍ വഴങ്ങി: സുരേഷ് റെയ്‌ന

ഇന്ത്യന്‍ താരങ്ങള്‍ക്ക് പാകിസ്താനെതിരേ കളിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു; ബിസിസിഐയുടെ നിര്‍ബന്ധത്തിന് താരങ്ങള്‍ വഴങ്ങി: സുരേഷ് റെയ്‌ന
X

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്ക് പാകിസ്താനെതിരേ ഏഷ്യാകപ്പില്‍ കളിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പാകിസ്താനെതിരേ കളിക്കാന്‍ താല്‍പ്പര്യം ഇല്ലായിരുന്നു. ബിസിസിഐയോട് താരങ്ങള്‍ ഇക്കാര്യം ബോധിപ്പിച്ചതായും റെയ്‌ന പറഞ്ഞു. എന്നാല്‍ ബിസിസിഐക്ക് ഇന്ത്യ ഏഷ്യാകപ്പില്‍ കളിക്കണമെന്നത് നിര്‍ബന്ധമായിരുന്നുവെന്നും അത് ബിസിനസ് താല്‍പ്പര്യമായിരുന്നുവെന്ന് റെയ്‌ന സൂചിപ്പിച്ചു. താരങ്ങളെ നിര്‍ബന്ധിച്ചാണ് ഏഷ്യാകപ്പില്‍ കളിപ്പിച്ചത്. താരങ്ങള്‍ക്ക് മറ്റ് ചോയിസ് ഇല്ലായിരുന്നു.ഇക്കാര്യങ്ങള്‍ താരങ്ങള്‍ തന്നോട് ഷെയര്‍ ചെയ്തതായും റെയ്‌ന വ്യക്തമാക്കി.





Next Story

RELATED STORIES

Share it