Cricket

ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ വിശ്രമം; ഐപിഎല്ലിന് വിശ്രമമില്ല: സുനില്‍ ഗവാസ്‌കര്‍

സീനിയര്‍ താരങ്ങള്‍ക്ക് ബിസിസിഐ വിശ്രമം നല്‍കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ വിശ്രമം; ഐപിഎല്ലിന് വിശ്രമമില്ല: സുനില്‍ ഗവാസ്‌കര്‍
X


മുംബൈ: ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുമ്പോള്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിനെതിരേ മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. ഒാരോ പര്യടനം കഴിയുമ്പോഴും സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിനെതിരേയാണ് ഇതിഹാസ താരം രംഗത്ത് വന്നിരിക്കുന്നത്. ഐപിഎല്‍ മല്‍സരങ്ങള്‍ താരങ്ങള്‍ തുടര്‍ച്ചയായി കളിക്കുന്നു. ഇവിടെ താരങ്ങള്‍ക്ക് വിശ്രമം ഇല്ല.എന്നാല്‍ ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ ഓരോ പര്യടനങ്ങള്‍ കഴിയുമ്പോഴും സീനിയര്‍ താരങ്ങള്‍ക്ക് ബിസിസിഐ വിശ്രമം നല്‍കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. കോഹ്‌ലി, രോഹിത്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, ഹാര്‍ദ്ദിക്ക് പാണ്ഡെ എന്നിവര്‍ക്ക് ബിസിസിഐ വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തില്‍ വിശ്രമം നല്‍കിയിരുന്നു.




Next Story

RELATED STORIES

Share it