Cricket

ഐപിഎല്‍; ത്രിപാഠിയുടെ വെടിക്കെട്ടില്‍ സണ്‍റൈസേഴ്‌സിന് ആദ്യ ജയം

ഹൈദരാബാദിനായി മായങ്ക് മാര്‍ക്കണ്‌ഠേ നാലും ഉമ്രാന്‍ മാലിഖ് രണ്ടും വിക്കറ്റ് നേടി.

ഐപിഎല്‍; ത്രിപാഠിയുടെ വെടിക്കെട്ടില്‍ സണ്‍റൈസേഴ്‌സിന് ആദ്യ ജയം
X


ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് സീസണിലെ ആദ്യ ജയം. പഞ്ചാബ് കിങ്‌സിനെതിരേയാണ് എസ്ആര്‍എച്ചിന്റെ ജയം. എട്ട് വിക്കറ്റിനാണ് ഹൈദരാബാദ് ജയിച്ചത്. 143 റണ്‍സ് ലക്ഷ്യം 17.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് പിന്തുടരുകയായിരുന്നു. 74 റണ്‍സെടുത്ത് പുറത്താവാതെ നിന്ന രാഹുല്‍ ത്രിപാഠി, 37 റണ്‍സെടുത്ത മാര്‍ക്രമം എന്നിവരാണ് ഹൈദരാബാദിന് അനായാസ ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 99 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഹൈദരാബാദിനായി മായങ്ക് മാര്‍ക്കണ്‌ഠേ നാലും ഉമ്രാന്‍ മാലിഖ് രണ്ടും വിക്കറ്റ് നേടി.










Next Story

RELATED STORIES

Share it