വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീശാന്ത്
2011ലാണ് ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്.
BY FAR9 March 2022 3:35 PM GMT

X
FAR9 March 2022 3:35 PM GMT
മുംബൈ: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് 39 കാരനായ ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പുതുതലമുറയ്ക്ക് വേണ്ടി ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു. ഇപ്പോള്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളാ ടീമില്‍ സ്ഥാനം ലഭിച്ചിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.ഫാസ്റ്റ് ബൗളറായ ശ്രീശാന്ത് ഇന്ത്യയ്‌ക്കൊപ്പം രണ്ട് ലോകകപ്പ് നേടിയിട്ടുണ്ട്.27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്.2011ലാണ് ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. 2013ലെ ഐപിഎല്‍ വാതുവയ്പ്പുമായി അറസ്റ്റിലായതിനെ തുടര്‍ന്ന് താരത്തിന്റെ കരിയര്‍ നിലയ്ക്കുകയായിരുന്നു.
Next Story
RELATED STORIES
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMT