Cricket

ദക്ഷിണാഫ്രിക്കയ്ക്കു ആദ്യജയം; അഫ്ഗാന് വീണ്ടും തോല്‍വി

അഫ്ഗാനിസ്താന്റെ അടുത്ത കാലത്തെ ഏറ്റവും മോശം പ്രകടനത്തിനാണ് കാര്‍ഡിഫ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്

ദക്ഷിണാഫ്രിക്കയ്ക്കു ആദ്യജയം; അഫ്ഗാന് വീണ്ടും തോല്‍വി
X

കാര്‍ഡിഫ്: ലോകകപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ അഫ്ഗാന് വീണ്ടും തോല്‍വി. ദക്ഷിണാഫ്രിക്കയോട് ഒമ്പത് വിക്കറ്റിനാണ് ഇത്തവണ തോല്‍വിയറിഞ്ഞത്. തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും അഫ്ഗാന്‍ തോല്‍വി നേരിട്ടപ്പോള്‍ തുടര്‍ച്ചയായ നാലാം മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യവിജയം കണ്ടു. 125 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 28.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. മഴയെ തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 48 ഓവറായി ചുരുക്കിയിരുന്നു. 68 റണ്‍സ് നേടിയ ക്വിന്റണ്‍ ഡീകോക്കിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ ജയം എളുപ്പമാക്കിയത്. ഡികോക്കിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായത്. ഗുല്‍ബാദിന്റെ ബൗളില്‍ നബി ക്യാച്ചെടുത്താണ് ഡികോക്ക് പുറത്തായത്.

ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. അഫ്ഗാനിസ്താന്റെ അടുത്ത കാലത്തെ ഏറ്റവും മോശം പ്രകടനത്തിനാണ് കാര്‍ഡിഫ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. 34.1 ഓവറില്‍ അഫ്ഗാനിസ്താന്‍ 125 റണ്‍സിനു പുറത്തായി. നാല് വിക്കറ്റെടുത്ത ആഫ്രിക്കന്‍ താരം ഇംറാന്‍ താഹിറാണ് അഫ്ഗാനിസ്താന്റെ നടുവൊടിച്ചത്. ഒരുഘട്ടത്തില്‍ ഒരു റണ്‍സെടുക്കുന്നതിനിടെ അഫ്ഗാന്റെ നാല് വിക്കറ്റുകളാണ് നഷ്ടമായത്. സ്‌കോര്‍ രണ്ടിന് 69 എന്ന നിലയില്‍ നിന്നു 70 റണ്‍സെടുക്കുമ്പോഴേക്കും നാല് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായിരുന്നു. പൊരുതി നോക്കാന്‍ ശ്രമിക്കുന്ന അഫ്ഗാന്‍ ഇന്ന് കളി മറന്ന ടീമായാണ് കണ്ടത്. ഹസ്രത്തുല്ല സസായി(22), സദ്രാന്‍ (32), റാഷിദ്(35) എന്നിവരാണ് അഫ്ഗാന്‍ നിരയില്‍ അല്‍പ്പം പിടിച്ചുനിന്നത്. മൂന്നു താരങ്ങള്‍ റണ്‍സൊന്നും എടുക്കാതെ പുറത്തായപ്പോള്‍ അഞ്ച് താരങ്ങള്‍ രണ്ടക്കം കാണാതെ ക്രീസ് വിട്ടു.




Next Story

RELATED STORIES

Share it