Cricket

വിജയ് ഹസാരെ ട്രോഫി; ശ്രേയസ് അയ്യര്‍ മുംബൈയെ നയിക്കും; അര്‍ജുന് ടെണ്ടുല്‍ക്കര്‍ പുറത്ത്

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 14 വരെയാണ് ടൂര്‍ണ്ണമെന്റ്.

വിജയ് ഹസാരെ ട്രോഫി; ശ്രേയസ് അയ്യര്‍ മുംബൈയെ നയിക്കും; അര്‍ജുന്      ടെണ്ടുല്‍ക്കര്‍ പുറത്ത്
X


മുംബൈ: വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിന്റെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. പൃഥ്വി ഷായാണ് വൈസ് ക്യാപ്റ്റന്‍. യശ്വസി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, സര്‍ഫറാസ് ഖാന്‍, ശിവം ഡുബെ, ആദിത്യ താരെ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഗ്രൂപ്പ് ഡിയിലാണ് മുംബൈ കളിക്കുന്നത്. ഡല്‍ഹി, മഹാരാഷ്ട്രാ, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ , പോണ്ടിച്ചേരി എന്നിവരും ഗ്രൂപ്പ് ഡിയിലാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് ടീമിലിടം നേടാന്‍ കഴിഞ്ഞില്ല. മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രമേഷ് പവാറാണ് മുംബൈയുടെ പുതിയ കോച്ച്.

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 14 വരെയാണ് ടൂര്‍ണ്ണമെന്റ്.









Next Story

RELATED STORIES

Share it