Cricket

രണ്ടാം ഏകദിനം; സമനില പിടിക്കാന്‍ ഇന്ത്യ നാളെ ഇറങ്ങും

ജീവന്‍ മരണ പോരാട്ടത്തിനാണ് നാളെ അഡ്‌ലെയ്ഡ് സാക്ഷ്യം വഹിക്കുക. ജയത്തില്‍ കുറഞ്ഞതൊന്നും ടീം ഇന്ത്യയ്ക്ക് മുന്നിലില്ല.

X

അഡ്‌ലെയ്ഡ്:ഏറെ വിജയപ്രതീക്ഷയോടെ ഇറങ്ങിയ ഒന്നാം ഏകദിനത്തില്‍ ഓസിസിനെതിരേ തോല്‍വിയേറ്റു വാങ്ങിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇന്ത്യ നാളെയിറങ്ങും. ജീവന്‍ മരണ പോരാട്ടത്തിനാണ് നാളെ അഡ്‌ലെയ്ഡ് സാക്ഷ്യം വഹിക്കുക. ജയത്തില്‍ കുറഞ്ഞതൊന്നും ടീം ഇന്ത്യയ്ക്ക് മുന്നിലില്ല. മല്‍സരം ജയിച്ച് പരമ്പര സമനിലയില്‍ പിടിക്കാനാണ് കോലിക്കൂട്ടത്തിന്റെ ലക്ഷ്യം.


ആദ്യ മല്‍സരത്തില്‍ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരു പോലെ തകര്‍ന്നതാണ് 34 റണ്‍സിന്റെ തോല്‍വിക്കു കാരണം. ഇന്ത്യന്‍ സമയം രാവിലെ 8.50നാണ് മല്‍സരം. അഡ്‌ലെയ്ഡില്‍ അഞ്ചുതവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു തവണ മാത്രമാണ് വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നത്. ബാറ്റിങ് നിരയില്‍ രോഹിത്ത് ശര്‍മ്മയും ധോണിയും ഫോം നിലനിര്‍ത്തുകയും കോഹ്‌ലി, ധവാന്‍ റായിഡു എന്നിവര്‍ ഫോം മെച്ചപ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് വിജയം അനായാസമാവും.

ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് മെന്‍ ഇന്‍ ബ്ലൂ നാളെയിറങ്ങുക. ബൗളിങില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത ഖലീല്‍ അഹമ്മദിനെ മാറ്റി സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ ഉള്‍പ്പെടുത്തിയേക്കും. ബൗളിങ് ആക്ഷന്‍ വിവാദമായ റായിഡുവിന് പകരം ഓള്‍ റൗണ്ടര്‍ കേദാര്‍ ജാദവിനെയും കളിപ്പിച്ചേക്കും. സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന ഹാര്‍ദിക് പാണ്ഡ്യക്കു പകരം വിജയ് ശങ്കറിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അന്തിമ ഇലവനില്‍ ശങ്കര്‍ കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഓസിസ് ടീം കാര്യമായ മാറ്റമില്ലാതെയാണ് നാളെയിറങ്ങുക.




Next Story

RELATED STORIES

Share it