Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ദേവ്ദത്ത് പടിക്കല്‍-67 പന്തില്‍ 99 റണ്‍സ്

മല്‍സരത്തില്‍ കര്‍ണ്ണാടക 10 റണ്‍സിന് ജയിച്ചു.

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ദേവ്ദത്ത് പടിക്കല്‍-67 പന്തില്‍ 99 റണ്‍സ്
X



ചെന്നൈ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍ . കര്‍ണ്ണാടകയ്ക്ക് വേണ്ടി കളിക്കുന്ന ദേവ്ദത്ത് ഇന്ന് 99 റണ്‍സാണ് നേടിയത്. 67 പന്തില്‍ നിന്നാണ് താരത്തിന്റെ ഇന്നിങ്‌സ്. ത്രിപുരയ്‌ക്കെതിരായ ഗ്രൂപ്പ് എയിലെ മല്‍സരത്തിലാണ് ദേവ്ദത്തിന്റെ പ്രകടനം. മല്‍സരത്തില്‍ കര്‍ണ്ണാടക 10 റണ്‍സിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ ത്രിപൂരയ്ക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.






Next Story

RELATED STORIES

Share it