Cricket

സഞ്ജുവിന് ലഭിക്കുന്ന പിന്തുണ അദ്ഭുതകരം: അശ്വിന്‍

സഞ്ജുവിന് ലഭിക്കുന്ന പിന്തുണ അദ്ഭുതകരം: അശ്വിന്‍
X

ന്യൂഡല്‍ഹി: സഞ്ജു സാംസണിന് ലഭിക്കുന്ന പിന്തുണ അദ്ഭുതകരമാണെന്ന് ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നല്‍കുന്ന പിന്തുണ ശ്രദ്ധേയമാണെന്നും അശ്വിന്‍ പറഞ്ഞു. സഞ്ജുവിന് ലഭിക്കുന്ന പിന്തുണയില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു, പക്ഷേ അതില്‍ സന്തോഷവുമുണ്ട്. പരിശീലകനും ക്യാപ്റ്റനും നല്‍കുന്ന പരിഗണന വളരെ പ്രത്യേകമാണ്. സൂര്യകുമാര്‍ തന്നെ 'ഞങ്ങള്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്' എന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സഞ്ജു കളിക്കുമ്പോള്‍ അവന്‍ പവര്‍പ്ലേ എന്‍ഫോഴ്‌സറായിരിക്കണം,' അശ്വിന്‍ അഭിപ്രായപ്പെട്ടു.

സഞ്ജുവിനെ അഭിമുഖം ചെയ്തപ്പോള്‍ ഗൗതം ഗംഭീര്‍ പറഞ്ഞ കാര്യവും അശ്വിന്‍ വെളിപ്പെടുത്തി. 21 തവണ പൂജ്യത്തിന് പുറത്തായാലും 22ാം തവണ അവസരം നല്‍കും എന്നാണ് ഗംഭീര്‍ പറഞ്ഞത്. സഞ്ജുവിന് ടീമിനുള്ളിലെ വിശ്വാസവും മാനേജ്‌മെന്റിന്റെ പിന്തുണയും വലിയ ശക്തിയാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it