Cricket

ശ്രാദ്ദുല്‍ ഠാക്കൂറിന് ഏഴ് വിക്കറ്റ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തിരിച്ചടിച്ച് ഇന്ത്യ

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 202ന് അവസാനിച്ചിരുന്നു.

ശ്രാദ്ദുല്‍ ഠാക്കൂറിന് ഏഴ് വിക്കറ്റ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തിരിച്ചടിച്ച് ഇന്ത്യ
X


ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ തിരിച്ചടിച്ചു. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ആതിഥേയരേ ഇന്ത്യ 229 റണ്‍സ് പുറത്താക്കി. ഏഴ് വിക്കറ്റ് നേടിയ ശ്രാദ്ദുല്‍ ഠാക്കൂറാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങിനെ തരിപ്പണമാക്കിയത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി.




എന്നാല്‍ മറുപടി ബാറ്റിങില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (8),മായങ്ക് അഗര്‍വാള്‍ (23) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ 85 റണ്‍സെടുത്തിട്ടുണ്ട്. 58 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 202ന് അവസാനിച്ചിരുന്നു.







Next Story

RELATED STORIES

Share it