ഓസിസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത ഇന്ത്യയ്ക്ക് പരമ്പര
ജയത്തോടെ 2-1ന് പരമ്പര ഇന്ത്യ നേടി. ബെംഗളുരുവില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസിസ് ഉയര്‍ത്തിയ 286 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയെടുത്തു

ബെംഗളുരു: രോഹിത്ത് ശര്‍മ്മയുടെയും കോഹ്‌ലിയുടെയും തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ആസ്‌ത്രേലിയക്കെതിരായ മൂന്നാം ഏകദിനം ഏഴ് വിക്കറ്റിന് സ്വന്തമാക്കി ഇന്ത്യ. ജയത്തോടെ 2-1ന് പരമ്പര ഇന്ത്യ നേടി. ബെംഗളുരുവില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസിസ് ഉയര്‍ത്തിയ 286 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയെടുത്തു. 47.3 ഓവറിലാണ് ഇന്ത്യന്‍ ജയം. രോഹിത്ത് ശര്‍മ്മ സെഞ്ചുറിയോടെ (119) മികവ് പുറത്തെടുത്തപ്പോള്‍ ക്യാപ്റ്റന്‍ കോഹ്‌ലി 89 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ശ്രേയസ് അയ്യര്‍ 44 റണ്‍സ് അടിച്ചുകൂട്ടുകയും ചെയ്തു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസിസ് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി (131) പിന്‍ബലത്തിലാണ് ഓസിസ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നാലു വിക്കറ്റ് നേടിയ ഇന്ത്യയുടെ മുഹമ്മദ് ഷമിയാണ് ഓസിസിനെ പിടിച്ചുകെട്ടിയത്.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT