Cricket

ഐപിഎല്‍; റസ്സല്‍ കൊടുങ്കാറ്റില്‍ ബാംഗ്ലൂരിന് അഞ്ചാം തോല്‍വി

ഐപിഎല്ലില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി.

ഐപിഎല്‍; റസ്സല്‍ കൊടുങ്കാറ്റില്‍ ബാംഗ്ലൂരിന് അഞ്ചാം തോല്‍വി
X

ബംഗളൂരു: ഐപിഎല്ലില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് അഞ്ച് വിക്കറ്റിനാണ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചത്. 205 റണ്‍സ് ലക്ഷ്യം നൈറ്റ് റൈഡേഴ്‌സ് പിന്‍തുടരില്ലെന്ന് വിശ്വസിച്ച കോഹ്‌ലിക്കും ടീമിനും തെറ്റി. കൊല്‍ക്കത്തയുടെ ആേ്രന്ദ റസ്സല്‍ (48)എന്ന ഓള്‍റൗണ്ടറുടെ കൊടുങ്കാറ്റ് ബാറ്റിങില്‍ ബാംഗ്ലൂര്‍ തോല്‍വി നേരിടുകയായിരുന്നു. അഞ്ച് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെയാണ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ജയം(206ന5) നേടിയത്. ജയത്തോടെ കൊല്‍ക്കത്ത സണ്‍റൈസേഴ്‌സിന് താഴെ രണ്ടാം സ്ഥാനത്തെത്തി.

43 റണ്‍സെടുത്ത് ക്രിസ് ലെയ്ന്‍ മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. കൂടെയുള്ള സുനില്‍ നരേയ്ന്‍ 10 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് വന്ന റോബിന്‍ ഉത്തപ്പ 33ഉം നിതീഷ് റാണ 37ഉം റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ച വച്ചു. അവസാന ഓവറുകളില്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ബാംഗ്ലൂരിന്റെ വിജയപ്രതീക്ഷകള്‍ ഉദിക്കുമ്പോഴാണ് കൊല്‍ക്കത്താ വിജയത്തിനായി റസ്സലിന്റെ താരോദയം. വെറും 13 പന്തില്‍ നിന്നാണ് റസ്സല്‍ 48 റണ്‍സെടുത്തത്. ഏഴ് സിക്‌സും ഒരു ഫോറുമായി റസ്സല്‍ പുറത്താവാതെ നിന്നപ്പോള്‍ വിജയം കൊല്‍ക്കത്തയ്ക്ക് സ്വന്തം. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക് 19 റണ്‍സെടുത്തു. ആരാധകര്‍ക്ക് ബാംഗ്ലൂരിന്റെ തോല്‍വി വിശ്വസിക്കാനാവാത്തതായിരുന്നു. ബാംഗ്ലൂരിന് വേണ്ടി നവദീപ് സെയ്‌നി, പവാങ് നേഗി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ടോസ് നേടിയ കൊല്‍ക്കത്ത ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. ബാംഗ്ലൂരിന് പ്രതീക്ഷയുടേതായിരുന്നു ആ തീരുമാനം. 20 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ടീം 205 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കോഹ്‌ലിയുടെ ബാറ്റിങ് തന്നെയാണ് ബാംഗ്ലൂരിന്റെ എടുത്തു പറയത്തക്ക ഇന്നിങ്‌സ്. 49 പന്തില്‍ നിന്നാണ് കോഹ്‌ലി 84 റണ്‍സെടുത്തത്. ഡിവില്ലേഴ്‌സും 32 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചു. പാര്‍ത്ഥീവ് പട്ടേല്‍ 25ഉം മാര്‍ക്കസ് സ്‌റ്റോണിസ് 28ഉം റണ്‍സെടുത്തു. വലിയ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും റസ്സലിന്റെ തീപ്പൊരി ബാറ്റിങില്‍ ബാംഗ്ലൂര്‍ കത്തിചാമ്പലാകുകയായിരുന്നു.

Next Story

RELATED STORIES

Share it