Cricket

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

അതിനിടെ ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് 466 റണ്‍സിന് അവസാനിപ്പിച്ചു

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
X


ഓവല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോച്ച് ഐസുലേഷനില്‍ പ്രവേശിച്ചു. രവി ശാസ്ത്രിയുമായി അടുത്ത ബന്ധം ഉള്ള ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍, ഫിസിയോ നിഥിന്‍ പട്ടേല്‍ എന്നിവരും ഐസുലേഷനിലാണ്. ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനത്തിന്റെ മല്‍സരം തുടങ്ങുന്നതിന് മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ക്കും ടെസ്റ്റ് നടത്തി. തുടര്‍ന്ന് എല്ലാവരുടെയും ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് മല്‍സരം അരങ്ങേറിയത്.


അതിനിടെ ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് 466 റണ്‍സിന് അവസാനിപ്പിച്ചു.മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് 77 റണ്‍സെടുത്തിട്ടുണ്ട്. നാളെ ഒരു ദിനം ശേഷിക്കെ ജയിക്കാന്‍ ആതിഥേയര്‍ക്ക് 291 റണ്‍സ് നേടണം.ഋഷഭ് പന്ത് (50), ശ്രാദുല്‍ ഠാക്കൂര്‍(60) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഇന്ന് തിളങ്ങിയത്. ക്യാപ്റ്റന്‍ കോഹ് ലി 44 റണ്‍സെടുത്ത് പുറത്തായി.




Next Story

RELATED STORIES

Share it