Cricket

രവി ശാസ്ത്രി ഇന്ത്യന്‍ കോച്ചായി തുടരും

മൈക്ക് ഹെസ്സണ്‍, റോബിന്‍ സിങ്, ടോം മൂഡി, ലാല്‍ചന്ദ് രജപുത്ത് എന്നിവരെയും കോച്ചിന്റെ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.തുടര്‍ന്ന് ഇന്ന് നടന്ന അഭിമുഖത്തിന് ശേഷമാണ് ശാസ്ത്രിയെ കോച്ചായി പ്രഖ്യാപിച്ചത്.

രവി ശാസ്ത്രി ഇന്ത്യന്‍ കോച്ചായി തുടരും
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രവി ശാസ്ത്രി തന്നെ തുടരും. ഇന്ന് മുംബൈയില്‍ നടന്ന ബിസിസിഐയുടെ ക്രിക്കറ്റ് അഡ്വവൈസറി കമ്മിറ്റിയുടെ യോഗമാണ് രവി ശാസ്ത്രി തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചത്. കപില്‍ ദേവ്, അന്‍ഷുമന്‍ ഗെയ്ക്ക് വാദ്, ശാന്താ രംഗസ്വാമി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ശാസ്ത്രിയെ വീണ്ടും നിയോഗിച്ചത്.

മൈക്ക് ഹെസ്സണ്‍, റോബിന്‍ സിങ്, ടോം മൂഡി, ലാല്‍ചന്ദ് രജപുത്ത് എന്നിവരെയും കോച്ചിന്റെ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.തുടര്‍ന്ന് ഇന്ന് നടന്ന അഭിമുഖത്തിന് ശേഷമാണ് ശാസ്ത്രിയെ കോച്ചായി പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് ശാസ്ത്രിയെ നിയമിച്ചത്.2021ലെ ട്വന്റി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കാലവധി. നേരത്തെ ലോകകപ്പ് വരെയായിരുന്നു ശാസ്ത്രിയുടെ ചുമതല. തുടര്‍ന്ന് വിന്‍ഡീസ് പര്യടനത്തിലേക്ക് കൂടി ശാസ്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇത് നാലാം തവണയാണ് ശാസ്ത്രി ഇന്ത്യന്‍ പുരുഷ ടീമിന്റെ തലപ്പത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. 2007 ല്‍ ബംഗ്ലാദേശ് പര്യടനത്തിന് താല്‍ക്കാലിക കോച്ചായി ചുമതലയേറ്റ ശാസ്ത്രി 2014-16 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായും 2017-19 കാലത്ത് ഹെഡ് കോച്ചായും സ്ഥാനം വഹിച്ചിരുന്നു.




Next Story

RELATED STORIES

Share it