Cricket

അഫ്ഗാന്‍ ലോകകപ്പ് ടീം പ്രഖ്യാപനത്തില്‍ അതൃപ്തി; റാഷിദ് ഖാന്‍ രാജിവച്ചു

ടീം പ്രഖ്യാപനത്തെ കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്നും ഇതില്‍ നിരാശയുണ്ടെന്നും താരം വ്യക്തമാക്കി.

അഫ്ഗാന്‍ ലോകകപ്പ് ടീം പ്രഖ്യാപനത്തില്‍ അതൃപ്തി; റാഷിദ് ഖാന്‍ രാജിവച്ചു
X


കാബൂള്‍: അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീം പ്രഖ്യാപനത്തിന് ശേഷം ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ തല്‍സ്ഥാനം രാജിവച്ചു. ടീം പ്രഖ്യാപനത്തില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും ക്യാപ്റ്റനെന്ന നിലയിലുള്ള ഉത്തരവാദിത്വമാണ് ഇപ്പോള്‍ നടത്തിയതെന്നും റാഷിദ് ഖാന്‍ അറിയിച്ചു. ടീം പ്രഖ്യാപനത്തെ കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്നും ഇതില്‍ നിരാശയുണ്ടെന്നും താരം വ്യക്തമാക്കി.


ടീം: റാഷിദ് ഖാന്‍, റഹ്മത്തുള്ള ഗുര്‍ബാസ്, ഹസ്രത്തുല്ല നസായി, ഉസ്മാന്‍ ഖാനി, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, ഹഷ്മത്തുള്ള ഷഹീദി, മുഹമ്മദ് ഷഹ്‌സാദ്, മുജീബുര്‍ റഹ്മാന്‍, കരീം ജനത്, ഗുല്‍ബാദിന്‍ നയ്ബ് നവീന്‍ ഉല്‍ ഹഖ്, ഹമീദ് ഹസന്‍, ഷറഫുദ്ദീന്‍ അശ്‌റഫ്, ദാലത് സദ്രാന്‍, ഷപൂര്‍ സദ്രാന്‍, ക്വായിസ് അഹ്മദ്. റിസര്‍വ് താരങ്ങള്‍ അഫ്‌സര്‍ സസായി, ഫാരിദ് അഹ്മദ് മാലിക്ക്.




Next Story

RELATED STORIES

Share it