Cricket

രഞ്ജി ട്രോഫി; മഹാരാഷ്ട്രക്കെതിരേ കേരളം പൊരുതുന്നു; സഞ്ജുവും മുഹമ്മദ് അസ്ഹറുദ്ദീനും പുറത്ത്

രഞ്ജി ട്രോഫി; മഹാരാഷ്ട്രക്കെതിരേ കേരളം പൊരുതുന്നു; സഞ്ജുവും മുഹമ്മദ് അസ്ഹറുദ്ദീനും പുറത്ത്
X

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സഞ്ജു സാംസണ്‍ (54) പുറത്ത്. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മല്‍സരത്തില്‍ സഞ്ജു പുറത്തായതിന് ശേഷം മുഹമ്മദ് അസറുദ്ദീനും പുറത്തായി. ആറു വിക്കറ്റാണ് നിലവില്‍ കേരളത്തിന് നഷ്ടം. അസറുദ്ദീന്‍ 36 റണ്‍സെടുത്താണ് പുറത്തായത്. നിലവില്‍ സല്‍മാന്‍ നിസാറും (10), അങ്കിത് ശര്‍മ്മയുമാണ് ക്രീസില്‍ (2). ആറുവിക്കറ്റ് നഷ്ടത്തില്‍ കേരളം 152 റണ്‍സെടുത്തിട്ടുണ്ട. . ഇന്ന് സഞ്ജുവിന് പുറമെ സച്ചിന്‍ ബേബിയുടെ (7) വിക്കറ്റും കേരളത്തിന് നഷ്ടമായി.

കേരളം മൂന്നിന് 35 എന്ന നിലയിലാണ് ഇന്ന് ബാറ്റിങിനെത്തിയത്. പിന്നീട് സഞ്ജു - സച്ചിന്‍ സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സച്ചിന്‍ ബേബിയെ പുറത്താക്കി രാമകൃഷ്ണ ഘോഷ് മഹാരാഷ്ട്രയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഏഴ് റണ്‍സ് മാത്രമെടുത്ത സച്ചിന്‍ ബേബി പുറത്ത്. വിക്കറ്റ് കീപ്പര്‍ സൗരഭ് നവാലെയ്ക്ക് ക്യാച്ച് നല്‍കിയാണ് സച്ചിന്‍ ബേബി മടങ്ങുന്നത്. ഇതിനിടെ സഞ്ജു ഒരു ഭാഗത്ത് ആക്രമിച്ച് കളിക്കുന്നുണ്ടായിരുന്നു. വൈകാതെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിന് സാധിച്ചില്ല. ഇടങ്കയ്യന്‍ സ്പിന്നര്‍ വിക്കി ഒസ്ത്വാളിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സൗരഭിന് ക്യാച്ച്. 63പന്തുകള്‍ നേരിട്ട സഞ്ജു ഒരു സിക്സും അഞ്ച് ഫോറും നേടി. അസറിനൊപ്പം 57 റണ്‍സ് സഞ്ജു കൂട്ടിചേര്‍ത്തു.

അക്ഷയ് ചന്ദ്രന്‍ (0), ബാബ അപരാജിത് (6), രോഹന്‍ കുന്നുമ്മല്‍ (27) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ രജനീഷ് ഗുര്‍ബാനിയാണ് ഇന്നലെ കേരളത്തെ തകര്‍ത്തത്. മഹാരാഷ്ട്ര ആദ്യ ഇന്നിങ്‌സില്‍ 239 റണ്‍സാണ് നേടിയത്.



Next Story

RELATED STORIES

Share it