Cricket

കൊവിഡ്; രാജസ്ഥാന്‍ റോയല്‍സ് 7.5 കോടി നല്‍കും

ഡല്‍ഹി ക്യാപിറ്റല്‍സും 1.5 കോടി സംഭാവന ചെയ്തു.

കൊവിഡ്; രാജസ്ഥാന്‍ റോയല്‍സ് 7.5 കോടി നല്‍കും
X


ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയ്ക്കായി ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ് 7.5 കോടി നല്‍കും. ദുരിതം കാരണം ബുദ്ധിമുട്ടുന്ന രോഗികളെ സഹായിക്കാനായി രാജസ്ഥാന്‍ റോയല്‍സ് 7.5 കോടി നല്‍കുന്നതായി റോയല്‍സ് ഫൗണ്ടേഷനും ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റും അറിയിച്ചു. താരങ്ങളും ഫ്രാഞ്ചൈസി ഉടമകളും ഒരുമിച്ചെടുത്ത തീരുമാനമാണിതെന്ന് അവര്‍ ഔദ്ദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. അതിനിടെ ഡല്‍ഹി ക്യാപിറ്റല്‍സും കൊവിഡ് ദുരിതാശ്വാസത്തിനായി 1.5 കോടി സംഭാവന ചെയ്തു. കൊല്‍ക്കത്താ നൈറ്റ റൈഡേഴ്‌സ് ബൗളര്‍ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സനാണ് ആദ്യമായി പിഎം കെയറിലേക്ക് സംഭാവന ചെയ്തത്. മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീയും പിഎം കെയറിലേക്ക് സംഭാവന നല്‍കിയിരുന്നു.




Next Story

RELATED STORIES

Share it