Cricket

ഐപിഎല്‍; മുംബൈക്ക് മൂന്നാം തോല്‍വി; പഞ്ചാബിന് ഒമ്പത് വിക്കറ്റ് ജയം

ഐപിഎല്‍; മുംബൈക്ക് മൂന്നാം തോല്‍വി; പഞ്ചാബിന് ഒമ്പത് വിക്കറ്റ് ജയം
X


ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി. പഞ്ചാബ് കിങ്‌സാണ് മുംബൈയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചത്. പഞ്ചാബിന്റെ സീസണിലെ രണ്ടാം ജയമാണ്. 22 പന്ത് ശേഷിക്കെയാണ് ടീമിന്റെ ജയം. പുറത്താവാതെ 60 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും 43* റണ്‍സെടുത്ത ക്രിസ് ഗെയ്‌ലുമാണ് പഞ്ചാബിന്റെ ജയം എളുപ്പമാക്കിയത്. മായങ്ക് അഗര്‍വാളിന്റെ(25) വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. നേരത്തെ പഞ്ചാബ് ബൗളര്‍മാരുടെ മികവില്‍ മുംബൈയെ 131 റണ്‍സിന് പിടിച്ചുകെട്ടിയിരുന്നു.


ആറ് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 131 റണ്‍സ് നേടിയത്. 63 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയാണ് മുംബൈക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. സൂര്യകുമാര്‍ യാദവ് 33 റണ്‍സെടുത്തു. പൊള്ളാര്‍ഡ് (16) ഒഴികെയുള്ള താരങ്ങള്‍ക്ക് രണ്ടക്കം കടക്കാന്‍ കഴിഞ്ഞിട്ടില്ല. പഞ്ചാബിനായി മുഹമ്മദ് ഷമി, രവി ബിഷ്‌ണോയി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു.




Next Story

RELATED STORIES

Share it