Cricket

കെകെആറിന്റെ പ്രസിദ്ധ് കൃഷ്ണയ്ക്കും കൊവിഡ്

വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍, ന്യൂസിലന്റിന്റെ ടീം സീഫെര്‍ട്ട് എന്നിവര്‍ക്കും കൊവിഡ് പോസ്റ്റീവായിരുന്നു.

കെകെആറിന്റെ പ്രസിദ്ധ് കൃഷ്ണയ്ക്കും കൊവിഡ്
X


കൊല്‍ക്കത്ത; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് താരം പ്രസിദ്ധ് കൃഷ്ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കെകെആറില്‍ കൊവിഡ് ബാധിക്കുന്ന നാലാമത്തെ താരമാണ് പ്രസിദ്ധ്. താരം ഐസുലേഷനിലാണ്. ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമിലേക്ക് പ്രസിദ്ധ് ഉള്‍പ്പെടുമോ എന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് പ്രസിദ്ധ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയത്. നേരത്തെ കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍, ന്യൂസിലന്റിന്റെ ടീം സീഫെര്‍ട്ട് എന്നിവര്‍ക്കും കൊവിഡ് പോസ്റ്റീവായിരുന്നു.




Next Story

RELATED STORIES

Share it