Cricket

ഐപിഎല്‍; സണ്‍റൈസേഴ്‌സിന് ആദ്യജയം

പഞ്ചാബ് കിങ്‌സിനെതിരേ ഒമ്പത് വിക്കറ്റിന്റെ ജയമാണ് വാര്‍ണറുടെ ടീം നേടിയത്.

ഐപിഎല്‍; സണ്‍റൈസേഴ്‌സിന് ആദ്യജയം
X



ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബ് കിങ്‌സിനെതിരേ ഒമ്പത് വിക്കറ്റിന്റെ ജയമാണ് വാര്‍ണറുടെ ടീം നേടിയത്. പഞ്ചാബ് മുന്നോട്ട് വച്ച 121 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ട് പന്ത് ശേഷിക്കെ ഹൈദരാബാദ് പിന്‍തുടര്‍ന്നു.63 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ജോണി ബെയര്‍സ്‌റ്റോയാണ് ഹൈദരാബാദിന്റെ ജയം അനായാസമാക്കിയത്.ക്യാപ്റ്റന്‍ വാര്‍ണര്‍ 37 റണ്‍സെടുത്ത് പുറത്തായി. ന്യൂസിലന്റ് ക്യാപ്റ്റന്‍ കാനെ വില്ല്യംസണ്‍(16*) ഇന്ന് സണ്‍റൈസേഴ്‌സിനായി ഇറങ്ങി.


ടോസ് നേടിയ പഞ്ചാബ് ഇന്ന് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 19.4 ഓവറില്‍ 120 റണ്‍സിന് പുറത്താവാനായിരുന്നു പഞ്ചാബിന്റെ വിധി. മൂന്ന് വിക്കറ്റ് നേടിയ ഖലീല്‍ അഹ്മദും രണ്ട് വിക്കറ്റ് നേടിയ അഭിഷേക് ശര്‍മ്മയും ആണ് പഞ്ചാബിനെ ചുരുട്ടികെട്ടിയത്.ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ ഹൈദരാബാദിനായി ഓരോ വിക്കറ്റും നേടി. പഞ്ചാബ് നിരയില്‍ മായങ്ക് അഗര്‍വാളും ഷാരൂഖ് ഖാനും 22 റണ്‍സ് വീതമെടുത്തതാണ് ടോപ് സ്‌കോര്‍.




Next Story

RELATED STORIES

Share it