Cricket

ഗില്‍ ഫോമില്‍; പഞ്ചാബ് കിങ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ജയം

49 പന്തില്‍ 67 റണ്‍സാണ് ഗില്‍ നേടിയത്.

ഗില്‍ ഫോമില്‍; പഞ്ചാബ് കിങ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ജയം
X

മൊഹാലി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പഞ്ചാബ് കിങ്‌സിനെതിരേ ജയം. ശുഭ്മാന്‍ ഗില്‍ ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ ആറ് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ജയം. 154 റണ്‍സായിരുന്നു സന്ദര്‍ശകരുടെ ലക്ഷ്യം. ഒരു പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ജയം സ്വന്തമാക്കി. 49 പന്തില്‍ 67 റണ്‍സാണ് ഗില്‍ നേടിയത്. സാഹ 30ഉം റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് എട്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ സായ് സുദര്‍ശന്‍ 19ഉം മില്ലര്‍ 17ഉം റണ്‍സ് ജിടിയ്ക്കായി നേടി. പഞ്ചാബിന്റെ ടോപ് സ്‌കോറര്‍ മാറ്റ് ഷോട്ട് (36) ആണ്.




Next Story

RELATED STORIES

Share it