ഐപിഎല്‍; ഡല്‍ഹിക്ക് ടോസ്; പഞ്ചാബ് സ്‌ക്വാഡില്‍ നിന്ന് രാഹുല്‍ പുറത്ത്
ട്വന്റിയിലെ ഒന്നാം നമ്പര്‍ താരം ഡേവിഡ് മലാനാണ്(7) മായങ്കിനൊപ്പം(26) ബാറ്റിങ് തുടരുന്നത്.

അഹ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ടോസ്. ടോസ് ലഭിച്ച ഡല്‍ഹി പഞ്ചാബിനെ ബാറ്റിങിനയച്ചു. പഞ്ചാബ് കിങ്‌സിന് മായങ്ക് അഗര്‍വാളാണ് ഇന്ന് നയിക്കുന്നത്. വയറുവേദനയെ തുടര്‍ന്ന് രാഹുല്‍ ഇന്ന് ടീമിനായി ഇറങ്ങില്ല.കഴിഞ്ഞ ദിവസം താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സിമ്രാന്‍ സിങ്ങും മായങ്കുമാണ് പഞ്ചാബിനായി ഓപ്പണ്‍ ചെയ്തത്. സിമ്രാന്‍ സിങ് 12 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ ക്രിസ് ഗെയ്‌ലും (13) പുറത്തായി. രണ്ട് വിക്കറ്റും കഗിസോ റബാദയ്ക്കാണ്. ഇംഗ്ലണ്ടിന്റെ ട്വന്റിയിലെ ഒന്നാം നമ്പര്‍ താരം ഡേവിഡ് മലാനാണ്(7) മായങ്കിനൊപ്പം(26) ബാറ്റിങ് തുടരുന്നത്. മലാന്റെ ഈ സീസണിലെ ആദ്യ മല്‍സരമാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 55 റണ്‍സ് നേടിയിട്ടുണ്ട്.
RELATED STORIES
ന്യൂജേഴ്സിയിലെ റോയല് ആല്ബര്ട്ട്സ് പാലസില് മുസ്ലിം സംഘടനകള്...
29 March 2023 4:47 PM GMTകോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര് മരിച്ചു
29 March 2023 2:13 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില് വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMT