Cricket

ഐപിഎല്‍; പഞ്ചാബ് കിങ്‌സിന് തോല്‍വി; ഡല്‍ഹി ഒന്നാം സ്ഥാനത്ത്

നായകന്‍ 99 റണ്‍സ് നേടി പുറത്താവാതെ നിന്നെങ്കിലും കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പഞ്ചാബിനായില്ല.

ഐപിഎല്‍; പഞ്ചാബ് കിങ്‌സിന് തോല്‍വി; ഡല്‍ഹി ഒന്നാം സ്ഥാനത്ത്
X

അഹ്മദാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനത്ത്. എട്ടാം റൗണ്ട് മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനെ നേരിട്ട ഡല്‍ഹി ഏഴ് വിക്കറ്റിന്റെ ജയവുമായിട്ടാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 167 റണ്‍സിന്റെ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 17.4 ഓവറിലാണ് ഡല്‍ഹി നേടിയത്. ശിഖര്‍ ധവാന്‍ പുറത്താവാതെ 69 റണ്‍സ് നേടി ഡല്‍ഹി ഇന്നിങ്‌സില്‍ മികച്ച നിന്നു. 47 പന്തിലാണ് ധവാന്റെ ഇന്നിങ്‌സ്. കഴിഞ്ഞ മല്‍സരത്തിലെ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വി ഷാ 39 റണ്‍സ് നേടി പുറത്തായി. സ്റ്റീവ് സ്മിത്ത് 24ഉം പന്ത് 14 ഉം റണ്‍സ് ഡല്‍ഹിക്കായി നേടി. നാല് പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും നേടി ഹെറ്റ്‌മെയറും ധവാനൊപ്പം അടിച്ചു തകര്‍ത്തു.


ടോസ് ലഭിച്ച ഡല്‍ഹി പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. പഞ്ചാബ് കിങ്‌സിന് മായങ്ക് അഗര്‍വാളാണ് ഇന്ന് നയിച്ചത്. നായകന്‍ 99 റണ്‍സ് നേടി പുറത്താവാതെ നിന്നെങ്കിലും കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പഞ്ചാബിനായില്ല. 59 പന്തിലാണ് മായങ്കിന്റെ ഇന്നിങ്‌സ്. പഞ്ചാബ് നിരയില്‍ ഡേവിഡ് മലാന്‍ 26 റണ്‍സെടുത്ത് പുറത്തായതൊഴിച്ചാല്‍ മറ്റ് താരങ്ങളുടെ പ്രകടനം നിരാശാജനകമായിരുന്നു. ഇംഗ്ലണ്ടിന്റെ ട്വന്റിയിലെ ഒന്നാം നമ്പര്‍ താരമാണ് ഡേവിഡ് മലാന്‍. മലാന്റെ ഈ സീസണിലെ ആദ്യ മല്‍സരമാണ്. വയറുവേദനയെ തുടര്‍ന്ന് രാഹുല്‍ ഇന്ന് ടീമിനായി ഇറങ്ങിയിരുന്നില്ല. സിമ്രാന്‍ സിങ്ങും മായങ്കുമാണ് പഞ്ചാബിനായി ഓപ്പണ്‍ ചെയ്തത്. സിമ്രാന്‍ സിങ് 12 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ ക്രിസ് ഗെയ്‌ലും (13) പുറത്തായി. രണ്ട് വിക്കറ്റും കഗിസോ റബാദയ്ക്കാണ്. ജോര്‍ദ്ദാന്റെ വിക്കറ്റും റബാദെ നേടി. തോല്‍വിയോടെ പഞ്ചാബ് ലീഗില്‍ ആറാം സ്ഥാനത്താണുള്ളത്.




Next Story

RELATED STORIES

Share it