Cricket

പിടിമുറിക്കി പാകിസ്താന്‍; ഏഷ്യാകപ്പില്‍ ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടം, വിട്ടുകൊടുക്കാതെ തിലക് വര്‍മ്മയും സഞ്ജു സാംസണും

പിടിമുറിക്കി പാകിസ്താന്‍; ഏഷ്യാകപ്പില്‍ ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടം, വിട്ടുകൊടുക്കാതെ തിലക് വര്‍മ്മയും സഞ്ജു സാംസണും
X

ദുബായ്: ഏഷ്യാകപ്പിലെ ആവേശ ഫൈനലില്‍ പാകിസ്താനെതിരേ 147 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടം. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മ(5), ശുഭ്മാന്‍ ഗില്‍(12), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്(1) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്. തകര്‍പ്പന്‍ ഫോമിലാണ് പാക് ബൗളിങ് നിര തുടങ്ങിയത്. അഭിഷേകിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റ് ഫഹീം അഷ്‌റഫിനാണ്. ഇരുവരെയും ഹാരിസ് റൗഫിന് ക്യാച്ച് നല്‍കിയാണ് ഫഹീം പുറത്താക്കിയത്.


സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് ഷഹീന്‍ അഫ്രീഡിയ്ക്കാണ്. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയ്ക്ക് ക്യാച്ച് നല്‍കിയാണ് സൂര്യകുമാര്‍ യാദവ് പുറത്തായത്. തിലക് വര്‍മ്മയും സഞ്ജു സാംസണുമാണ് നിലവില്‍ ക്രീസില്‍. ഇരുവരും യഥാക്രമം 22 ഉം 14 ഉം റണ്‍സെടുത്തിട്ടുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ ഇന്ത്യ 54 റണ്‍സെടുത്തിട്ടുണ്ട്.




Next Story

RELATED STORIES

Share it