Cricket

തിരിച്ചടിച്ച് ഇംഗ്ലണ്ട്; പാകിസ്താന് വന്‍ തോല്‍വി

ഷാന്‍ മസൂദ്(65*) ആണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. വൂഡ് ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് നേടി.

തിരിച്ചടിച്ച് ഇംഗ്ലണ്ട്; പാകിസ്താന് വന്‍ തോല്‍വി
X


കറാച്ചി: കഴിഞ്ഞ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ നാണംകെട്ട തോല്‍വിക്കിരയാക്കിയ പാകിസ്‌നോട് പകരം വീട്ടി ഇംഗ്ലണ്ട്. മൂന്നാമത്തെ ട്വന്റിയില്‍ 63 റണ്‍സിന്റെ ജയം നേടിയാണ് ഇംഗ്ലണ്ട് പരമ്പരയില്‍ ലീഡെടുത്തത്.പരമ്പരയില്‍ രണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്. കഴിഞ്ഞ മല്‍സരത്തിലെ ഹീറോകളായ ബാബര്‍ അസമും (8) മുഹമ്മദ് റിസ്വാനും(8) ഇന്ന് പെട്ടെന്ന് പുറത്തായതാണ് പാകിസ്താന്റെ തകര്‍ച്ചയ്ക്ക് കാരണം.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബ്രൂക്കിന്റെയും (81*) ഡക്കറ്റിന്റെയും (70*) അര്‍ദ്ധസെഞ്ചുറിയുടെ മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ പാകിസ്താന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സേ നേടാനായുള്ളൂ. ഷാന്‍ മസൂദ്(65*) ആണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. വൂഡ് ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് നേടി.





Next Story

RELATED STORIES

Share it