Cricket

ഉമ്രാന്‍ മാലിഖിന് പ്രത്യേക കോച്ചിനെ നല്‍കണം; ബിസിസിഐയോട് ചിദംബരം

കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സിനെ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ഉമ്രാന്‍ മാലിഖിന് പ്രത്യേക കോച്ചിനെ നല്‍കണം; ബിസിസിഐയോട് ചിദംബരം
X

മുംബൈ: ഐപിഎല്ലിലെ പുത്തന്‍ സെന്‍സേഷന്‍ സണ്‍റൈസേഴ്‌സിന്റെ ഉമ്രാന്‍ മാലിഖിന് പ്രത്യേക കോച്ചിനെ നല്‍കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. തന്റെ മുന്നിലുള്ള എല്ലാത്തിനെയും പറപ്പിച്ചാണ് ഉമ്രാന്റെ പേസ് കൊടുംങ്കാറ്റ് വരുന്നത്-ചിദംബരം ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹം ഉടന്‍ ഇന്ത്യന്‍ ടീമിലെത്തും. ജമ്മു കശ്മീരിന്റെ താരമായ ഉമ്രാന് പ്രത്യേക കോച്ചിനെ നല്‍കി ഉയര്‍ത്തി കൊണ്ടുവരണ്ടേതുണ്ട്.ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മല്‍സരത്തില്‍ താരം അഞ്ച് വിക്കറ്റ് നേടിയിരുന്നു. സീസണില്‍ ഉമ്രാന്റെ വിക്കറ്റ് നേട്ടം 15 ആയി. നേരത്തെ ശശി തരൂര്‍ എംപിയും ഉമ്രാന്‍ മാലിഖിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സിനെ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.




Next Story

RELATED STORIES

Share it