Cricket

ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌ക്വാഡില്‍ കൊവിഡ്

പോയിന്റ് നിലയില്‍ ഡല്‍ഹി എട്ടാം സ്ഥാനത്താണ്.

ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌ക്വാഡില്‍ കൊവിഡ്
X


മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌ക്വാഡിലെ വിദേശതാരങ്ങളടക്കം മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ബിസിസിഐ വൃത്തങ്ങള്‍. എന്നാല്‍ വിദേശതാരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ സ്‌ക്വാഡിലെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഇതോടെ ബുധനാഴ്ച പഞ്ചാബ് കിങ്‌സിനെതിരേയുള്ള മല്‍സരത്തിനായി പൂനെയിലേക്ക് പോവേണ്ട സ്‌ക്വാഡ് മുംബൈയില്‍ തന്നെ തുടരുകയാണ്. ടീമിംഗങ്ങളുടെ കൊവിഡ് ടെസ്റ്റുകള്‍ക്ക് ശേഷമേ പൂനെയിലേക്ക് പോവുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ.പോയിന്റ് നിലയില്‍ ഡല്‍ഹി എട്ടാം സ്ഥാനത്താണ്.





Next Story

RELATED STORIES

Share it