'ഡിവില്ലിയേഴ്‌സ് റിട്ടേണ്‍സ് ' ; ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് എ ബി തിരിച്ചെത്തുന്നു
2018ന് ശേഷം 37 കാരനായ ഡിവില്ലിയേഴ്‌സ് ലോകത്തെ സുപ്രധാന ട്വന്റി-20 ലീഗുകളില്‍ കളിച്ചുവരികയാണ്.

കേപ് ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു. 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഡിവില്ലിയേഴ്‌സ് നിലവില്‍ ഐപിഎല്ലിലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രധാന ബാറ്റ്‌സ്മാനാണ്. താരത്തിന്റെ തകര്‍പ്പന്‍ ഫോം കണ്ടാണ് ദക്ഷിണാഫ്രിക്കന്‍ ടീം ഡിവില്ലിയേഴ്‌സിനെ തിരിച്ചുവിളിക്കാന്‍ ഒരുങ്ങുന്നത്. അടുത്ത മാസം വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി പരമ്പരയില്‍ ഡിവില്ലിയേഴ്‌സും ഉണ്ടാവുമെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ഡയറക്ടറും മുന്‍ ക്യാപ്റ്റനുമായ ഗ്രെയിം സ്മിത്ത് അറിയിച്ചു. 2018ന് ശേഷം 37 കാരനായ ഡിവില്ലിയേഴ്‌സ് ലോകത്തെ സുപ്രധാന ട്വന്റി-20 ലീഗുകളില്‍ കളിച്ചുവരികയാണ്. വീണ്ടും രാജ്യത്തിനായി കളിക്കാന്‍ പോവുന്ന ആവേശത്തിലാണെന്ന് താരം ഇന്‍സ്റ്റയില്‍ കുറിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ പുതുതലമുറയിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു ഡിവില്ലിയേഴ്‌സ്.
RELATED STORIES
പിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMTഗ്യാന്‍വാപി മസ്ജിദ് പരാമര്‍ശം: ഉവൈസിക്കും അഖിലേഷ് യാദവിനും വാരാണസി...
28 March 2023 7:39 AM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMT