കൂടുതല്‍ അര്‍ധസെഞ്ചുറികള്‍; രോഹിത്തിന് റെക്കോഡ്; വില്ലനായി പരിക്ക്
ഇന്ന് ന്യൂസിലന്റിനെതിരേ അര്‍ധസെഞ്ചുറി നേടിയതോടെയാണ് താരം പുതിയ റെക്കോഡിനര്‍ഹനായത്. 25ാം അര്‍ധ സെഞ്ചുറിയാണ് രോഹിത് നേടിയത്.

ബേ ഓവല്‍: അന്താരാഷ്ട്ര ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ എന്ന റെക്കോഡ് ഇനി ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മയ്ക്ക് സ്വന്തം. ഇന്ന് ന്യൂസിലന്റിനെതിരേ അര്‍ധസെഞ്ചുറി നേടിയതോടെയാണ് താരം പുതിയ റെക്കോഡിനര്‍ഹനായത്. 25ാം അര്‍ധസെഞ്ചുറിയാണ് രോഹിത് നേടിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ റെക്കോഡാണ് രോഹിത് തകര്‍ത്തത്. 24 അര്‍ധ സെഞ്ചുറികളാണ് കോഹ്‌ലി നേടിയത്. 41 പന്തില്‍നിന്നാണ് രോഹിത്ത് ഇന്ന് 61 റണ്‍സ് കരസ്ഥമാക്കിയത്. അതിനിടെ, റണ്‍സെടുക്കുന്നതിനിടെ രോഹിത്തിന് പരിക്കേറ്റത് ഇന്ത്യന്‍ ടീമിനെ ആശങ്കയിലാഴ്ത്തി. റണ്ണെടുക്കാന്‍ ഓടുന്നതിനിടെ താരത്തിന് കാല്‍ ഇടത്തോട്ട് തിരിയുകയായിരുന്നു.
തുടര്‍ന്ന് രോഹിത് കളം വിടുകയായിരുന്നു. കോഹ്‌ലിക്ക് പകരം ക്യാപ്റ്റനായി രോഹിത്തായിരുന്നു ഇന്ന് ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുലാണ് പിന്നീട് ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചത്. അതിനിടെ കെ എല്‍ രാഹുലും ഇന്ന് മറ്റൊരു റെക്കോഡിനര്‍ഹനായി. ഒരു ട്വന്റി-20 പരമ്പരയില്‍ ഒരു രാജ്യത്തിനെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് രാഹുല്‍ നേടിയത്. ഇന്ന് 45 റണ്‍സ് നേടിയതോടെ ന്യൂസിലന്റിനെതിരായ പരമ്പരയില്‍ രാഹുലിന്റെ റണ്‍സ് നേട്ടം 224 ആയി.
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT