ടെസ്റ്റ് പരമ്പര കൈവിട്ട് ഇന്ത്യ; കിവികള്‍ക്ക് ഏഴുവിക്കറ്റ് ജയം
ആദ്യ ഇന്നിങ്‌സില്‍ 242 റണ്‍സിന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 124 റണ്‍സിനും പുറത്തായി.

ക്രിസ്റ്റ്ചര്‍ച്ച്: ന്യൂസിലന്റിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോല്‍വി. ഇതോടെ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റ് പരമ്പരയും ഇന്ത്യ കൈവിട്ടു. ഏഴ് വിക്കറ്റിന്റെ ജയവും സ്വന്തമാക്കിയാണ് കിവികള്‍ പരമ്പര സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 242 റണ്‍സിന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 124 റണ്‍സിനും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്റ് മൂന്ന് വിക്കറ്റ് നഷ്ടടത്തില്‍ 132 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ ഇന്ത്യ ഇന്ന് ആറിന് 90 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ചു. എന്നാല്‍, റിഷഭ് പന്ത്(4), വിഹാരി (9) എന്നിവര്‍ പെട്ടെന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ജഡേജ 16 റണ്‍സെടുത്തു. ട്രന്റ് ബോള്‍ട്ട്(നാലു വിക്കറ്റ്), സൗത്തി(മൂന്ന് വിക്കറ്റ്) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. കിവികള്‍ക്കായി ലഥാം 52 ഉം ബ്ലണ്‍ട്ടല്‍ 55 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ബംറ രണ്ട് വിക്കറ്റ് നേടി.
RELATED STORIES
ശ്രീനഗറില് ലുലുവിന്റെ ഹൈപ്പര്മാര്ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല് കോളേജില് യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല് കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല് കോളജിലെ പീഡനം; അറ്റന്ഡര് അറസ്റ്റില്
20 March 2023 8:38 AM GMTദേവികുളം എംഎല്എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT