ഐസിസി ലോകകപ്പ് ഇലവനില്‍ രോഹിത്തും ബുംറയും; കോഹ്‌ലി പുറത്ത്

കോഹ്‌ലിക്ക് പകരം ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയാണ് സ്ഥാനം പിടിച്ചത്. ലോകകപ്പില്‍ പ്ലയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റിന് അര്‍ഹനായ ന്യൂസിലന്റ് ക്യാപ്റ്റന്‍ കാനെ വില്ല്യംസണ്‍ ആണ് ലോക ഇലവന്റെ ക്യാപ്റ്റന്‍.

ഐസിസി ലോകകപ്പ് ഇലവനില്‍ രോഹിത്തും ബുംറയും; കോഹ്‌ലി പുറത്ത്

ലോര്‍ഡ്‌സ്: ഐസിസിയുടെ 2019 ലോകകപ്പ് ഇലവനില്‍ ഇന്ത്യയുടെ രോഹിത്ത് ശര്‍മ്മയും ജസ്പ്രീത് ബുംറയും സ്ഥാനംപിടിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഇലവനില്‍ ഇടം നേടാന്‍ നേടാന്‍ സാധിച്ചില്ല.

കോഹ്‌ലിക്ക് പകരം ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയാണ് സ്ഥാനം പിടിച്ചത്. ലോകകപ്പില്‍ പ്ലയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റിന് അര്‍ഹനായ ന്യൂസിലന്റ് ക്യാപ്റ്റന്‍ കാനെ വില്ല്യംസണ്‍ ആണ് ലോക ഇലവന്റെ ക്യാപ്റ്റന്‍.

ലോകകപ്പ് ഐസിസി ഇലവന്‍

ജേസണ്‍ റോയി(ഇംഗ്ലണ്ട് 443 റണ്‍സ്), രോഹിത്ത് ശര്‍മ്മ(ഇന്ത്യ 648 റണ്‍സ്), കാനേ വില്ല്യംസണ്‍-ക്യാപ്റ്റന്‍(ന്യൂസിലന്റ് 578 റണ്‍സ്), ജോ റൂട്ട്(ഇംഗ്ലണ്ട് 556 റണ്‍സ്), ഷാക്കിബുള്‍ ഹസ്സന്‍ (606 റണ്‍സ്, 11 വിക്കറ്റ്), ബെന്‍ സ്‌റ്റോക്കസ്(465 റണ്‍സ് 7 വിക്കറ്റ്), അലക്‌സ് കാരേവിക്കറ്റ് കീപ്പര്‍(ഓസ്‌ട്രേലിയ 375 റണ്‍സ്, 20 പുറത്താക്കല്‍), മിച്ചല്‍ സ്റ്റാര്‍ക്ക്(ഓസ്‌ട്രേലിയ27 വിക്കറ്റ്), ജൊഫ്രാ ആര്‍ച്ചര്‍(ഇംഗ്ലണ്ട് 20 വിക്കറ്റ്), ലോക്കി ഫെര്‍ഗൂസണ്‍(ന്യൂസിലന്റ് 21 വിക്കറ്റ്), ജസ്പ്രീത് ബുംറ(ഇന്ത്യ18 വിക്കറ്റ്).

RELATED STORIES

Share it
Top