Cricket

ലോകകപ്പ്: അഫ്ഗാനിസ്താനെതിരേ ന്യൂസിലന്റിന് ഏഴുവിക്കറ്റ് ജയം

173 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ന്യൂസിലന്റ് മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 32.1 ഓവറില്‍ വിജയം കൈപിടിയിലൊതുക്കി

ലോകകപ്പ്: അഫ്ഗാനിസ്താനെതിരേ ന്യൂസിലന്റിന് ഏഴുവിക്കറ്റ് ജയം
X

ടോണ്‍ടണ്‍: ലോകകപ്പിലെ നവാഗതരായ അഫ്ഗാനിസ്താനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ന്യൂസിലന്റ്. കഴിഞ്ഞ മല്‍സരങ്ങളിലെ പ്രകടനങ്ങള്‍ പുറത്തെടുക്കാനാവാത്ത വിധം അഫ്ഗാന്‍ നിരയെ കിവികള്‍ തകര്‍ക്കുകയായിരുന്നു. 173 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ന്യൂസിലന്റ് മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 32.1 ഓവറില്‍ വിജയം കൈപിടിയിലൊതുക്കി. ആദ്യ പന്തില്‍ തന്നെ ന്യൂസിലന്റിന്റെ വിക്കറ്റ് കൊയ്ത് അഫ്ഗാനിസ്താന്‍ അവരെ ഞെട്ടിച്ചെങ്കിലും പിന്നീടുള്ള കിവി ബാറ്റിങിന് മുന്നില്‍ അവര്‍ വിജയം അടിയറവയ്ക്കുകയായിരുന്നു. കാനെ വില്ല്യംസണും(79) റോസ് ടെയ്‌ലറുമാണ്(48) ന്യൂസിലന്റ് വിജയം അനായാസമാക്കിയത്. അഫ്ഗാന് വേണ്ടി അഫ്താബ് ആലം മൂന്ന് വിക്കറ്റ് നേടി.

ടോസ് ലഭിച്ച ന്യൂസിലന്റ് അഫ്ഗാനിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. ഹസ്രത്ത് സസായ്(34), നൂര്‍ അലി സദ്രാന്‍(31) എന്നിവര്‍ ചേര്‍ന്ന് അഫ്ഗാനു വേണ്ടി മികച്ച തുടക്കം നല്‍കിയെങ്കിലും ജിമ്മി നീഷമും ലോക്കി ഫെര്‍ഗൂസണ്‍ വിക്കറ്റ് വേട്ട തുടങ്ങിയപ്പോള്‍ അഫ്ഗാന്‍ 41.1 ഓവറില്‍ 172 റണ്‍സിനു പുറത്തായി. നീഷം അഞ്ചും ഫെര്‍ഗൂസണ്‍ നാലും വിക്കറ്റ് നേടി. അഫ്ഗാനായി ഹഷ്മത്തുല്ല ഷാഹിദി 59 റണ്‍സെടുത്തു.




Next Story

RELATED STORIES

Share it