ആദ്യ ഏകദിനം; ന്യൂസിലന്റിനെതിരേ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്തു.

ആദ്യ ഏകദിനം; ന്യൂസിലന്റിനെതിരേ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ഹാമില്‍ട്ടണ്‍: ശ്രേയസ് അയ്യരുടെ കന്നി സെഞ്ചുറി (103) മികവില്‍ ന്യൂസിലന്റിനെതിരായ ആദ്യഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്തു. 107 പന്തില്‍നിന്നാണ് ശ്രേയസിന്റെ സെഞ്ചുറി. കെ എല്‍ രാഹുല്‍ 88 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ക്യാപ്റ്റന്‍ കോഹ്‌ലി 51 റണ്‍സെടുത്തു. ടോസ് നേടിയ ന്യൂസിലന്റ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ആദ്യഏകദിനം കളിക്കുന്ന പൃഥ്വി ഷാ(20), മായങ്ക് അഗര്‍വാള്‍ (32) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് പെട്ടെന്ന് നഷ്ടമായത്. എന്നാല്‍, പിന്നീട് വന്നവര്‍ മികച്ച ബാറ്റിങ്ങോടെ ഇന്ത്യന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

RELATED STORIES

Share it
Top