വിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്‌ക്കെതിരേ 10 വിക്കറ്റ് ജയം
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പൊരി ബൗളിങിന് മുന്നില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് 117 റണ്‍സിന് അവസാനിച്ചിരുന്നു.

വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരേ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് 10 വിക്കറ്റ് ജയം. ഇന്ത്യയെ 117 ന് എറിഞ്ഞിട്ട ഓസിസ് നേരത്തെ വിജയം ഉറപ്പിച്ചിരുന്നു. ട്രാവിസ് ഹെഡ് (51), മിച്ചല്‍ മാര്‍ഷ് (66) എന്നിവര്‍ ചേര്‍ന്ന 11 ഓവറില്‍ ഓസിസ് ജയം പൂര്‍ത്തിയാക്കി.
ടോസ് നേടിയ ഓസിസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പൊരി ബൗളിങിന് മുന്നില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് 117 റണ്‍സിന് അവസാനിച്ചിരുന്നു. സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് നേടി. അബോട്ട് മൂന്നും എലിസ് രണ്ടും വിക്കറ്റ് നേടി. ഇന്ത്യയ്ക്കായി കോഹ്‌ലി 31ഉം അക്‌സര്‍ പട്ടേല്‍ 29 ഉം റണ്‍സ് നേടി. ബാക്കിയുള്ള താരങ്ങളെല്ലാം ഇന്ന് ഫ്‌ളോപ്പായിരുന്നു. രോഹിത്ത് 13 ഉം ജഡേജ 16 ഉം റണ്‍സെടുത്തതൊഴിച്ചാല്‍ ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍, ഹാര്‍ദ്ദിക്ക് പാണ്ഡെ, കുല്‍ദീപ് യാദവ്, ഷമി, സിറാജ് എന്നിവര്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്കായിരുന്നു ജയം. അവസാന ഏകദിനം 22ന് ചെന്നൈയില്‍ വച്ചാണ്.
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT