Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി; 51 പന്തില്‍ 146 റണ്‍സ്; താരമായി പുനീത്

നാലാമനായി ബാറ്റേന്തിയ മുന്‍ ഡല്‍ഹി താരം 17 കൂറ്റന്‍ സിക്‌സറുകളാണ് അടിച്ചത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫി;  51 പന്തില്‍ 146 റണ്‍സ്; താരമായി പുനീത്
X


ചെന്നൈ: ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ക്രിസ് ഗെയ്‌ലിന് തുല്യമായ ബാറ്റിങുമായി മേഘാലയ താരം പുനീത് ബിഷ്ത്. ഇന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മിസോറാമിനെതിരേ നടന്ന പ്ലേറ്റ് ഗ്രൂപ്പ് മല്‍സരത്തിലാണ് ഗെയ്ല്‍ ശൈലിയില്‍ ക്യാപ്റ്റന്‍ പുനീത് ബിഷ്ത് ബാറ്റ് വീശിയത്. 51 പന്തില്‍ 146 റണ്‍സാണ് ബിഷ്ത് വാരികൂട്ടിയത്. നാലാമനായി ബാറ്റേന്തിയ മുന്‍ ഡല്‍ഹി താരം 17 കൂറ്റന്‍ സിക്‌സറുകളാണ് അടിച്ചത്. ആറ് ബൗണ്ടറിയും. ബിഷ്തിന്റെ സെഞ്ചുറി മികവില്‍ ആദ്യം ബാറ്റ് ചെയ്ത മേഘാലയ നിശ്ചിത ഓവറില്‍ 230 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ മിസോറാം 100 റണ്‍സിന് പുറത്തായി. 130 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് മേഘാലയ നേടിയത്.


വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാനായ ബിഷ്ത് 2012 മുതല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടിയാണ് കളിച്ചത്.34 കാരനായ ബിഷ്ത് ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവില്‍സിനൊപ്പം 2012ല്‍ ഉണ്ടായിരുന്നു. 2018 മുതലാണ് താരം മേഘാലയ്ക്ക് വേണ്ടി കളിക്കാനാരാംഭിച്ചത്. 2018-19 സീസണില്‍ രഞ്ജി ട്രോഫിയില്‍ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയും ബിഷ്ത് നേടിയിരുന്നു.






Next Story

RELATED STORIES

Share it